കൂത്ത് പറമ്പ് ആവര്‍ത്തിക്കും, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ വെടിവയ്‌ക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മുട്ടയെറിഞ്ഞും, കരിങ്കൊടി കാണിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തടയുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കും. എം.വി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോള്‍ ഒരാള്‍ ജീവച്ചവമായി കിടക്കുകയാണെന്നും ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം.
തിരുവഞ്ചൂരുമായി സംസാരിച്ചതിന്റെ ഉള്ളടക്കം പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha