സി പി എം മംഗലപുരം മുന്‍ ഏര്യാ സെക്രട്ടറി മധുമുല്ലശ്ശേരിക്ക് മുന്‍കൂര്‍ ജാമ്യമില്ല.... തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്റേതാണ് ഉത്തരവ്...
സി പി എം മംഗലപുരം മുന്‍ ഏര്യാ സെക്രട്ടറി മധുമുല്ലശ്ശേരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്റേതാണ് ഉത്തരവ്.
4.5 ലക്ഷം രൂപയുടെ പണാപഹരണ വഞ്ചനാ കേസിലാണ് ജാമ്യം നിരസിച്ചത്. ആരോപണം ഗൗരവമേറിയതെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പണവും രസീത് ബുക്കുകളും വീണ്ടെടുക്കണമെന്ന അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ആര്‍. ഷാജിയുടെ വാദം അംഗീകരിച്ചാണ് ജാമ്യ അപേഷ തള്ളിയത്.
129 ബ്രാഞ്ചില്‍നിന്നു 2500 രൂപ വീതം 3,22, 500 പിരിച്ചു സ്വാഗത സംഘ ഫണ്ട് 1,27,500: 10 രസീത് ബുക്കില്‍ 6 ബുക്ക് കൈവശം വച്ചു ഡിസം 1 ന് ഏര്യാ സമ്മേളനം പുതിയ സെക്രട്ടറിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ഓഫീസ് താക്കോലുമായി ഇറങ്ങിപ്പോയി ഡിസം4 ന് ബി ജെ പി യില്‍ ചേര്‍ന്നു മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തത് ഡിസംബര്‍ 28 ന്.
"
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സിപിഎം പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയിലാണു കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ് സംഹിതയിലെ 318 (4), 316 (2) എന്നിവ അനുസരിച്ചാണ് കേസ്. മംഗലപുരം ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ സെക്രട്ടറിമാരാണു പരാതി നല്‍കിയത്. പോത്തന്‍കോട് നടന്ന സമ്മേളനത്തിനു മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം കരാറുകാര്‍ക്ക് ലഭിക്കാതെ വന്നതോടെയാണ് സിപിഎം പരാതി നല്‍കിയത്.
സമ്മേളനത്തിനു മുന്നോടിയായി ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നു പിരിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വഴി മധുവിനു കൈമാറിയ തുക മടക്കി നല്‍കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകളില്‍നിന്നു 2500 രൂപ വീതം പിരിച്ചു 3,22,500 രൂപ നല്‍കിയെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. കയ്യില്‍ വന്ന പണം കരാറുകാര്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നാണ് മധു പ്രതികരിച്ചത്.
മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.
https://www.facebook.com/Malayalivartha