സ്ത്രീകളുടെ ശരീരഘടനയെ പരാമര്‍ശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകരമാണെന്ന് ഹൈക്കോടതി...
സ്ത്രീകളുടെ ശരീരഘടനയെ പരാമര്‍ശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകരമാണെന്ന് ഹൈക്കോടതി. ഇത്തരം പരാമര്‍ശങ്ങള്‍ ലൈംഗിക പീഡന പരിധിയില്‍ വരുമെന്നും വ്യക്തമാക്കി കോടതി.
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍ രാമചന്ദ്രന്‍നായര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
'ഒരാള്‍ക്ക് നല്ല ബോഡി സ്ട്രക്ചറാണെന്ന്' പറയുന്നത് ലൈംഗികച്ചുവയുള്ള പരാമര്‍ശമാകില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളി.
സഹപ്രവര്‍ത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്.
2013-17 കാലഘട്ടത്തില്‍ പ്രതി സര്‍വീസില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. രാമചന്ദ്രന്‍നായര്‍ക്കെതിരെ യുവതി മേലധികാരികള്‍ക്കും കെഎസ്ഇബി വിജിലന്‍സിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊലീസിനെ സമീപിച്ചത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്,.
"
https://www.facebook.com/Malayalivartha