കഴക്കൂട്ടത്ത് പൊതുശ്മശാനം ഇന്ന് തുറക്കും... വൈകുന്നേരം 6ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും
കഴക്കൂട്ടത്ത് പൊതുശ്മശാനം ബുധനാഴ്ച തുറക്കും. വൈകുന്നേരം 6ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുകുളത്താണ് 'ശാന്തിതീരം' എന്ന പേരില്‍ പുതിയ ശ്മശാനം യാഥാര്‍ഥ്യമാകുന്നത്.
കാലങ്ങളായി മൃതശരീരങ്ങള്‍ മറവു ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് ശ്മശാനം. പൂന്തോട്ടം, വരാന്ത, ഓഫീസ്, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയും ഒരുക്കി.
നാലുമുക്ക് ജങ്ഷനില്‍നിന്ന് തെക്കേ മുക്ക് വഴിയും കഴക്കൂട്ടം ജങ്ഷനില്‍നിന്ന് റെയില്‍വേ മേല്‍പ്പാലത്തിലൂടെയും എത്തിച്ചേരാവുന്നതാണ്. റെയില്‍വേ ലൈനിന് സമീപമായതിനാല്‍ വൈദ്യുതി ഒഴിവാക്കി ഗ്യാസ് ബര്‍ണറുകള്‍ മാത്രമാണ് ഉപയോഗിക്കുക. ഒരേസമയം രണ്ടു മൃതദേഹങ്ങള്‍, 2 മണിക്കൂര്‍കൊണ്ട് 8 സിലിണ്ടറുകളില്‍നിന്നും ഒരേ സമയം ഗ്യാസ് കടത്തിവിട്ടാണ് ദഹിപ്പിക്കുന്നത്.
ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് 30 മീറ്റര്‍ ഉയരമുള്ള പൈപ്പ് വഴി പുറത്തുവിടുന്നത് കൊണ്ട് ദുര്‍ഗന്ധം ഉണ്ടാകില്ല. 2019 ഫെബ്രുവരി മൂന്നിന് വി കെ
പ്രശാന്ത് മേയറായിരിക്കുമ്പോഴാണ് ശ്മശാനത്തിന് കല്ലിട്ടത്. 1. 88 കോടി രൂപ ചെലവില്‍ 4500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 45 സെന്റ് സ്ഥലത്താണ് കോര്‍പറേഷന്‍ ശ്മശാനം നിര്‍മിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha