പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു....മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്
പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.
അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെവി കുഞ്ഞിരാമന്, കെ മണികണ്ഠന്, രാഘവന് വെളുത്തോളി, കെവി ഭാസ്കരന് എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന് (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര് ശ്രീരാഗ്, എ അശ്വിന്, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി എ പീതാംബരന് ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha