രാജ്യാന്തര നിലവാരത്തിലുള്ള കോഴ്‌സുകള്‍ തുടങ്ങണം; സര്‍വകലാശാല ക്യാംപസുകള്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം; സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണര്‍ നിർണായകമായ നിര്‍ദേശങ്ങളാണ് വിസിമാർക്ക് നൽകിയത്. രാജ്യാന്തര നിലവാരത്തിലുള്ള കോഴ്‌സുകള്‍ തുടങ്ങണം. സര്‍വകലാശാല ക്യാംപസുകള്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം . എല്ലാ സര്‍വകലാശാല ക്യാംപസുകളിലും താമസിച്ച് കുട്ടികളുമായും അധ്യാപകരുമായും സംവദിക്കും. സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. സൗകര്യപ്രദമായ സെനറ്റ് യോഗങ്ങള്‍ നേരിട്ടു പങ്കെടുക്കും എന്നതടക്കമുള്ള നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന നിയമപരിഷ്‌കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍- വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ച നടന്നത്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍ ഫലത്തില്‍ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടാകുമെന്നതും ശ്രദ്ധേയം. 2018 ലെ യുജിസി വിജ്ഞാപനത്തില്‍ വിസി നിയമനാധികാരം ആര്‍ക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല . ഇത് തര്‍ക്കത്തിനും കേസുകള്‍ക്കും കാരണമായി. അതിനിടെയായിരുന്നു യുജിസിയുടെ പരിഷ്‌കാരങ്ങള്‍ വന്നിരിക്കുന്നത് .
കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളാകും സേര്‍ച് കമ്മിറ്റി ചെയര്‍പഴ്‌സന്‍. അപേക്ഷകരില്‍നിന്ന് കമ്മിറ്റി നിര്‍ദേശിക്കുന്ന 3-5 പേരില്‍നിന്ന് ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍നിയമനത്തിനും അനുമതിയുണ്ട് എന്നതും ശ്രദ്ധേയം.എല്ലാ വിസിമാരും എത്തിയിരുന്നില്ല. സാങ്കേതിക സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാലകളിലെ റജിസ്ട്രര്‍മാരായിരുന്നു വിസിമാർക്കു പകരം കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഹയർ എഡ്യൂക്കേഷൻ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി മാറി എന്നതും ശ്രദ്ധേയം
https://www.facebook.com/Malayalivartha