കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കവെ കുതിച്ചെത്തി നായ; കുതറിയോടിയ കുട്ടികളിൽ ഒരാളെ കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ വീണ് മരിച്ച നിലയിൽ
കണ്ണൂർ പാനൂരിൽ നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. നായയെ കണ്ട് കുതറിയോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടു കൂടിയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി . കളിച്ചുകൊണ്ടിരിക്കെ തെരുവുനായയെ കണ്ട കുട്ടികളെല്ലാം പല വഴിക്ക് ഓടുകയായിരുന്നു .
ഫസൽ ഓടിയ വഴിയിൽ ഒരു ഉപയോഗ ശൂന്യമായ കിണറുണ്ടായിരുന്നു. ഇതിലേക്കായിരുന്നു കുട്ടി വീണത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതി പറഞ്ഞു
ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് ഫസൽ. തൂവക്കുന്ന് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയാണ്. കൂട്ടുകാർ കരുതിയത് ഫസൽ വീട്ടിലേക്ക് പോയെന്നാണ് . മണിക്കൂറുകൾക്കുശേഷമാണ് കൂട്ടൂകാരന്റെ മരണവാർത്ത അറിഞ്ഞത്.
https://www.facebook.com/Malayalivartha