താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിച്ചു; പരാതി നല്‍കിയത് എന്തിനാണെന്നറിയില്ല; തുറന്നടിച്ച് ബോബി ചെമ്മണ്ണൂര്‍
നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിലാവുന്നത്. ഒളിവിൽ പോകാനിരിക്കുകയായിരുന്നു ബൊചെ അതിനിടയിലാണ് പിടിയിലായിരിക്കുന്നത് . ഉടൻ കൊച്ചിയിലേക്ക് കൊണ്ട് പോകും. ഒളിവിൽ പോകാനുള്ള നീക്കമാണ് പോലീസ് തടഞ്ഞിരിക്കുന്നത്. മുൻ കൂർ ജാമ്യാപേക്ഷ നീക്കവും പോലീസ് തടഞ്ഞു.
നേരത്തെ ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു;- നടി ഹണി റോസിനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിച്ചു. നല്ല അർഥത്തിലാണ് കുന്തിദേവി എന്നു പറഞ്ഞത് . അത് സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ള ആളുൾ വളച്ചൊടിച്ചു.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഹണിറോസ് എന്‍റെ രണ്ടു ഷോപ്പിന്‍റെ ഉദ്ഘാടനത്തിന് വന്നത്. അന്ന് സ്ഥാപനത്തിന്‍റെ പ്രമോഷനായി സ്‌റ്റേജില്‍ ഡാന്‍സും മോഡലിംഗും ഒക്കെ ചെയ്തു.അന്ന് പരാതിയില്ലാതെ പോയതാണ്. പിന്നെ ഇപ്പോള്‍ ഞാന്‍ ദ്വയാർഥത്തോടെ കുന്തി ദേവിയെന്നു വിളിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കിയത് എന്തിനാണെന്നറിയില്ല എന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha