ആകെ മാറിമറിയുകയാണ് കാലാവസ്ഥ...ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഡിസംബര്‍ 31-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്...
ആകെ മാറിമറിയുകയാണ് കാലാവസ്ഥ . തുലാവര്‍ഷ മഴയും മാറിയതോടെ കേരളം ചൂടിലേക്ക്. ഡിസംബര്‍ 31-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെല്‍ഷ്യസ് ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്.നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഈ പട്ടികയില്‍ കൂടുതല്‍ തവണ വന്നത്. ഒന്‍പതുതവണ കണ്ണൂര്‍ വിമാനത്താവളം കൂടുതല്‍ താപനില രേഖപ്പെടുത്തി. ഡിസംബര്‍ 14 മുതല്‍ 19 വരെ തുടര്‍ച്ചയായി ആറുദിവസം കണ്ണൂരായിരുന്നു രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം.
ഇതിനുശേഷം 22-ന് കോഴിക്കോട്, 23-ന് തിരുവനന്തപുരം, 26-ന് പുനലൂര്‍ എന്നിവിടങ്ങളും ചൂട് കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഡിസംബര്‍ 31-ന് വീണ്ടും കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് വന്നു. ജനുവരിയിലെ ആദ്യ രണ്ട് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൊതുവേ വടക്കന്‍ കേരളത്തിലാണ് ചൂട് കൂടുതല്‍. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ജനുവരിയില്‍ കേരളത്തില്‍ തണുപ്പ് കുറഞ്ഞ് പകല്‍ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.
അതെ സമയം ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.എട്ട് ജില്ലകളിലാണ് നേരിയ മഴ സാധ്യത നിലനിൽക്കുന്നത്. കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ,ഇടുക്കി ,തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴയെത്തും.
ഈ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്.നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്.09/01/2025: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
https://www.facebook.com/Malayalivartha