ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു...തൊട്ട് പിന്നാലെ അറസ്റ്റ്..വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് നാടകീയമായി..
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോബിയുടെ എസ്റ്റേറ്റിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു. നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനായിരുന്നു നീക്കം. മുന്‍ കൂര്‍ജാമ്യ ഹര്‍ജി നല്‍കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബോബി ചെമ്മണ്ണൂരിനെതിരെ അതിവേഗ നടപടി സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലാക്കി കൊച്ചി കമ്മീഷണര്‍ പുട്ട വിമലാദിത്യ അതിവേഗ നിര്‍ദ്ദേശം നല്‍കി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് വയനാട്ടിലേക്ക് പോലീസിനെ അശ്വതി നിയോഗിച്ചത്. വയനാട് എസ് പിയെ കാര്യം അറിയിച്ചു. മറ്റാരോടും പറഞ്ഞതുമില്ല. അത്ര കരുതലെടുത്താണ് കേരളത്തിലെ പ്രധാന സ്വര്‍ണ്ണ കട മുതലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എതിര്‍പ്പിനൊന്നും ബോബി ചെമ്മണ്ണൂര്‍ മുതിര്‍ന്നില്ല. ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടു വരും. പത്ത് മണി കഴിഞ്ഞതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. തൊള്ളായിരം കണ്ടിയിലെ ആയിരം ഏക്കര്‍ എസ്‌റ്റേറ്റിലായിരുന്നു പോലീസിന്റെ നാടകീയ നീക്കം.പരാതി നല്‍കിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ഇയാള്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha