ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവിന് ദാരണാന്ത്യം...
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത 26 കാരന് യുവാവിന് ദാരണാന്ത്യം. എറണാകുളം പാഴൂര്‍ കരൂര്‍ കര്യാത്ത് ശരത് ശശി ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് ഇന്ന് പുലര്‍ച്ചെ 1.20നാണ് സംഭവം.
ജനറല്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതിലിലെ പടിയിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്ന് കോയമ്പത്തൂര്‍ റെയില്‍വേ പൊലീസ് പറഞ്ഞു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. കൂടെയുണ്ടായിരുന്ന സുഹൃത്തുമൊന്നിച്ചു ബെംഗളുരുവില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha