പുട്ട് ഉണ്ടാക്കാന്‍ കുക്കറില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പുട്ട് ഉണ്ടാക്കാന്‍ കുക്കറില്‍ വച്ചു നിമിഷനേരം കൊണ്ട് കുക്കറും ഗ്യാസ് സ്റ്റൗവും പൊട്ടിത്തെറിച്ചു. ബോംബ് പൊട്ടുന്നപോലെയുള്ള വലിയ ശബ്ദത്തോടെ ഉണ്ടായ അപകടം സമൂഹമാധ്യമത്തില്‍ വൈറലാണ്. പൂര്‍ണിമ വാട്‌സണ്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പുട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് വിശദീകരിക്കുന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതുവരെ 1.7 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്. പുട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഗ്യാസ് സറ്റൌവിന്റെ ഗ്ലാസ് ടോപ്പും തകര്‍ന്നു.
സംഭവത്തെക്കുറിച്ച് പൂര്‍ണിമ പറയുന്നത് ഇങ്ങനെ,
'ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. ഇന്ന് നടന്ന ഒരു സംഭവമാണ് പറയുന്നത്. കുക്കറും പുട്ടും ചില്ലുമെല്ലാം ഇങ്ങനെ ആകാശത്തേക്ക് പറന്ന ഒരു സംഭവമായിരുന്നു. കുക്കറ് പൊട്ടിത്തെറിച്ചതാണ്. കുക്കറില്‍ വെള്ളം തിളപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് ഉണ്ടാക്കുകയായിരുന്നു ചെയ്തത്. പ്രഷര്‍ താങ്ങാന്‍ കഴിയാത്തതു കൊണ്ടാകാം, ഇത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല'. - പൂര്‍ണിമ പറയുന്നു. സാധാരണ പോലെ കുക്കറില്‍ വെള്ളം ഒഴിച്ച് വെള്ളം തിളച്ചു വന്നപ്പോള്‍ പാത്രത്തില്‍ പുട്ടുപൊടിയിട്ട് കുക്കറിന് മുകളില്‍ വയ്ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, ഒന്ന് തിരിഞ്ഞപ്പോഴേക്കും കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു.
അതേസമയം, വ്യത്യസ്തവും എന്നാല്‍ കൃത്യവുമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'പുട്ട് ചുടാന്‍ ആയി പുട്ട് കുടം എന്നൊരു സാധനം ഇണ്ട് അതില്‍ തന്നെ ഉണ്ടാക്കുന്നത് ആണ് ആരോഗ്യത്തിനു നല്ലത്', 'കുക്കര്‍ ഉപയോഗിച്ച് പുട്ട് ഉണ്ടാകുമ്പോള്‍ വെള്ളം കുറച്ച് മാത്രം വയ്ക്കുക .പുട്ട് പൊടി കൂടുതല്‍ വെറ്റ് ആയല്‍ കട്ടികൂടും ആവി പുറത്തേക്ക് പോകാതെ ആവും അങ്ങനെ വരുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിക്കും',
പെങ്ങളെ... അങ്ങനെ പുട്ട് ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലാ... പക്ഷേ.. അങ്ങനെ പുട്ട് ഉണ്ടാക്കുന്നതിന് മുന്നേ പുട്ടുകുറ്റിയും നന്നായി ചെക്ക് ചെയ്തിട്ട് വേണം ഫിക്‌സ് ചെയ്യാന്‍ വേണ്ടി... പ്രഷര്‍ കുക്കറില്‍ പ്രഷര്‍ റിലീസ് ചെയ്യുന്ന നോബ് കറക്റ്റ് ആയി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് മുന്‍കൂട്ടി വിലയിരുത്താന്‍ ശ്രദ്ധിക്കണം.. എന്തെങ്കിലും കരട് ആ നോബില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി കുറിപ്പുകളും വിഡിയോയ്ക്ക് താഴെയുണ്ട്.
https://www.facebook.com/Malayalivartha