ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍: ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വില്‍പ്പന നടക്കുന്നത്
ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്നും മികച്ച ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ 50 ശതമാനം വരെ കഴിവില്‍ വാങ്ങാന്‍ അവസരം. ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ബുധനാഴ്ച അവസരമുണ്ടായിരിക്കുമെന്ന് ലുലു മാള്‍ അധികൃതര്‍ അറിയിച്ചു.
ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്നും മികച്ച ബ്രാന്‍ഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്വെയര്, ആക്സെസറീസ്, ലഗേജ്, ലേഡീസ് ഹാന്‍ഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങള്‍ക്ക് മാത്രമായി ജനുവരി എട്ടു മുതല്‍ ലഭിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറില്‍ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബര്‍ഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വില്‍പ്പന നടക്കുന്നത്.
https://www.facebook.com/Malayalivartha