റോഡിന്റെ ഇരു വശങ്ങളിലായി വീണുകിടക്കുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധത്തില്‍ വലഞ്ഞ് നാട്ടുകാര്‍
ആലപ്പുഴ ജില്ലയില്‍ വണ്ടാനം ദന്തല്‍ നഴ്‌സിങ് കോളേജിലേക്ക് പോകുന്ന റോഡിന്റെ ഇരു വശങ്ങളിലായി വീണുകിടക്കുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധത്തില്‍ വലഞ്ഞ് നാട്ടുകാര്‍. നഴ്‌സിങ് കോളേജിലേയും ദന്തല്‍ കോളേജിലേയും ജീവനക്കാരും വിദ്യാര്‍ത്ഥികളും രോഗികളുമടക്കം ആയിരക്കണക്കിന് പേരാണ് ദിവസവും ഈ റോഡിലൂടെ യാത്രചെയ്യുന്നത്.
അടുക്കളമാലിന്യം, കക്കൂസ് മാലിന്യം, ഷെഡ്ഡുകളില്‍ നിന്നുള്ള മാലിന്യം, ഇറച്ചി മാലിന്യം, പഴക്കടകളിലെ അവശിഷ്ടം എന്നിവയാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ചീഞ്ഞ അവശിഷ്ടങ്ങള്‍ പുഴുവരിച്ച നിലയിലാണ് ഇവിടെ കിടക്കുന്നത്. മാലിന്യങ്ങള്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കിറ്റില്‍ കെട്ടിയാണ് ഇട്ടിരിക്കുന്നത്. റോഡിന്റെ ഇരുവശവും വലിയ കാട് രൂപപ്പെട്ട അതിനാല്‍ ഇഴജന്തുക്കളുടെയും നായ്ക്കളുടെ ശല്യവും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനെതിരെ നിരവധി തവണ വിദ്യാര്‍ത്ഥികളും, ജീവനക്കാരും, നാട്ടുകാരും, ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ പരാതി കൊടുത്തിട്ടും ഇതുവരെയും നടപടിയും ഉണ്ടായിട്ടില്ല. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പോലും അത് പ്രവര്‍ത്തനരഹിതമാണ് എന്നാണ് നാട്ടുകാര്‍ പറയപ്പെടുന്നത്. ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. എംഎല്‍എയുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലുമാണ് പൊതുജനങ്ങള്‍.
https://www.facebook.com/Malayalivartha