തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ആറായി... അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു...അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്.
തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന്‍ കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയില്‍ സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യയില്‍ വര്‍ദ്ധനവ്.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി . ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മരിച്ചവരില്‍ ഒരാള്‍ സേലം സ്വദേശിനിയാണ്. സേലം സ്വദേശിനി മല്ലികയാണ് മരിച്ച ഒരാള്‍. അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റു നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രിയോടെയാണ് തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടം സംഭവിച്ചത്.
തിരുമലയിലെ തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളില്‍ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായി തിരക്ക് കണക്കിലെടുത്ത് ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായാണ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ടായിരുന്നത്. ഇത്തരത്തില്‍ സജ്ജമാക്കിയ കൗണ്ടറിലാണ് അപകടം സംഭവിച്ചത്.
നാളെ രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായുള്ള കൂപ്പണ്‍ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ നല്‍കുന്നതിനായി തിരുപ്പതിയില്‍ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സ്ഥലത്ത് പൊലീസിനെയും സജ്ജമാക്കിയിരുന്നു.
എന്നാല്‍, രാത്രിയോടെ തന്നെ ആയിരക്കണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലെത്തിയിരുന്നു. കൂപ്പണ്‍ വാങ്ങുന്നതിനായി രാത്രി തന്നെ ആയിരണങ്ങള്‍ വന്ന് ക്യൂ നില്‍ക്കാറുണ്ട്. ഇത്തരത്തില്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നലേ ക്യൂവിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണ് തിരക്കുണ്ടായത്.ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളിപ്പോയി. തുടര്‍ന്നാണ് വലിയ ദുരന്തമുണ്ടായത്.
താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി. സ്ഥലത്ത് ഇപ്പോഴും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടില്ല. സ്ത്രീകളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു.രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗം ചേരുകയുണ്ടായി.
"
https://www.facebook.com/Malayalivartha