സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പുമായി തൃശൂര്‍....ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പുമായി തൃശൂര്‍....ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്
സമാപനസമ്മേളനത്തില്‍ ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി .കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരും പാലക്കാടും തമ്മിലായിരുന്നു അവസാനം വരെ പൊരിഞ്ഞ പോര്.
ക്ലൈമാക്‌സില്‍ കോഴിക്കോട് കയറിവരുമോ എന്ന ആകാംക്ഷക്കിടെയാണ് 1008 പോയിന്റുമായി തൃശൂര്‍ മിന്നിച്ചത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതും എത്തി. അവസാന ദിവസം നേടിയ പോയിന്റാണ് 1999 ന് ശേഷം തൃശൂരിലേക്ക് കിരീടമെത്തിച്ചത്.
അതേസമയം 171 പോയിന്റുമായി ആലത്തൂര്‍ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യന്‍ സ്‌കൂളായി. 116 പോയിന്റ് നേടിയ വഴുതക്കാട് കാര്‍മല്‍ സ്‌കൂളിന് രണ്ടാം സ്ഥാനം നേടാനായി. വിദ്യാഭ്യാസമന്ത്രിയടക്കമുള്ള സംഘാടകരെ അഭിനന്ദിച്ച് സമാപന സമ്മേളത്തിലെ ഉദ്ഘാടകനായ പ്രതിപക്ഷനേതാവ്. കാര്യമായ പരാതികളോ പ്രതിഷേധങ്ങളോ ഇല്ലാതെ സമയക്രമം പാലിച്ച മത്സരങ്ങളോടെയാണ് തിരുവനന്തപുരം മേളക്ക് തിരശ്ശീല വീണത്.
"
https://www.facebook.com/Malayalivartha