ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന്‍ രക്ഷിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍
ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന്‍ രക്ഷിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍.
വൈറ്റില ഹബ്ബില്‍ ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് ബോധരഹിതയതിന് പിന്നാലെയാണ് ജീവനക്കാര്‍ വയോധികയുമായി കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ എത്തിയത്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്. വൈറ്റില ഹബ്ബില്‍ ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് ബോധരഹിതയായുകയായിരുന്നു.
വയോധികയുടെ സമീപത്തിരുന്ന സഹയാത്രികന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലിതിന്‍, കണ്ടക്ടര്‍ ലെനിന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഉടന്‍ തന്നെ വാഹനം വഴിതിരിക്കാനായി തീരുമാനിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്.
'സ്ത്രീ കുഴഞ്ഞുവീണപ്പോള്‍ ഒരു യാത്രക്കാരന്‍ ഞങ്ങളെ അറിയിച്ചു. ലേക്ഷോര്‍ ആശുപത്രി സമീപത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതിനാല്‍, വണ്ടിയിലെ യാത്രക്കാരെ അറിയിച്ചതിന് ശേഷം ഞങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചെന്ന് ഡ്രൈവറും കണ്ടക്ടറും പറയുന്നു.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സ്ത്രീയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു അടിയന്തര വൈദ്യസഹായം നല്‍കി. കൃത്യ സമയത്ത് എത്തിച്ച് നല്‍കിയ ചികിത്സയാണ് വയോധികയുടെ ജീവന്‍ രക്ഷിച്ചത്.
"
https://www.facebook.com/Malayalivartha