മിനി ലോറി ഇടിച്ചു ചെന്നൈ സ്വദേശിയായ ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം...
മിനി ലോറി ഇടിച്ചു ചെന്നൈ സ്വദേശിയായ ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം. ചെന്നൈ മൗലിവട്ടം സ്വദേശി മദന്‍കുമാര്‍ (28) ആണ് മരിച്ചത്. കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മിനി പമ്പയിലെ വാളക്കോട് പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം നടന്നത്.
ശബരിമല തീര്‍ഥാടന ശേഷം മദന്‍കുമാറും സംഘവും തിരികെ പോകുന്ന വഴിയില്‍ മിനി പമ്പയില്‍ ഇറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിനായി പാതയോരത്ത് കൂടി നടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
പുനലൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ മിനി ലോറിയുടെ പിന്‍ഭാഗം തട്ടി പാതയില്‍ വീണ മദന്‍കുമാറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
അപകട ശേഷം നിര്‍ത്താതെ പോയ മിനിലോറി ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ വനിത പൊലീസ് പിന്തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ശേഷം ഇയാളെ പുനലൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha