സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേലില്‍ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേലില്‍ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍ .
തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് കിരണിന്റെ ആവശ്യം. മാദ്ധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍.വിസ്മയയുടെ ആത്മഹത്യയെയും തന്നെയും ബന്ധിപ്പിക്കുന്ന ഒരു തെളിവുമില്ലെന്നാണ് പ്രതിയുടെ വാദം.
ആത്മഹത്യ നടക്കുന്ന ഒരാഴ്ചയ്ക്കിടയില്‍ താനും വിസ്മയയും തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. വിസ്മയയ്ക്ക് ഗര്‍ഭിണിയാകാത്തതില്‍ മാനസിക വിഷമം ഉണ്ടായിരുന്നുവെന്നും കിരണ്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. വിസ്മയയും അമ്മയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങള്‍ കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
സ്ത്രീധനപീഡന നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കിരണിന് പത്ത് വര്‍ഷത്തെ തടവാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ഇത് മേല്‍ക്കോടതി ശരി വച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കിരണിന് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha