മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. ചലച്ചിത്ര നിര്‍മാണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് 73 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം.
മകനും ചലച്ചിത്ര നിര്‍മാതാവുമായ കുഷന്‍ നന്ദിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷില്‍ നാല്‍പ്പതോളം കവിതകള്‍ രചിച്ചു.
ബംഗാളി, ഉറുദു, പഞ്ചാബി എന്നിവയില്‍ നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1977ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
ജങ്കാര്‍ ബീറ്റ്സ്, ചമേലി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാര്‍ കെ സൈഡ് ഇഫക്ട്സ്, ബ്വൗ ബാരക്ക്സ് ഫോറെവര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു.
"
https://www.facebook.com/Malayalivartha