ബോബി ചെമ്മണൂരിന് മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍, പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല..രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്...കോടതിയില്‍ ഹാജരാക്കും...
ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കഴിഞ്ഞ ദിവസം വളരെ നാടകീയമായിട്ടായിരുന്നു വയനാട്ടിലെ തൻറെ തന്നെ റിസോർട്ടിൽ നിന്നും അറസ്റ് ചെയ്തത് . അതിനു ശേഷം വലിയ പോലീസ് സന്നാഹത്തോടെ അദ്ദേഹത്തെ എറണാംകുളത്ത് എത്തിച്ചു . ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍ പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല. അറസ്റ്റ് ചെയ്തിട്ട് അന്ന് മജിസ്‌ട്രേട്ടിന് മുന്നിലും ഹാജരാക്കിയില്ല. മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചാല്‍ പുറത്തിറങ്ങുമെന്ന വിലയിരുത്തലിലാണ് പരമാവധി കസ്റ്റഡി സമയമായ 24 മണിക്കൂര്‍ സ്റ്റേഷനില്‍ വച്ചതെന്നാണ് വിലയിരുത്തല്‍.
ബോചെയുടെ ഇന്നലത്തെ രാത്രി മുഴുവൻ സ്റ്റേഷൻ ബെഞ്ചിലായിരുന്നു . ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തിലെ ഒരു പകൽ നീണ്ട യാത്രയ്ക്കൊടുവിലാണു ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി 7നു സ്റ്റേഷനിലേക്കു കയറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സമയം 7.30 കഴിഞ്ഞു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാൽ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ മൊഴി നൽകി. ഇതിന്റെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ടു പരാതിയറിയിച്ച ഹണിറോസിന് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.ഇന്ന് പ്രതിക്കൂട്ടില്‍ ബോബി നില്‍ക്കും. അഡ്വക്കേറ്റ് ബി രാമന്‍പിളളയുടെ വാദങ്ങള്‍ ബോബിയെ രക്ഷിച്ചെടുക്കുമോ? ഇതാണ് കേരളത്തിലെ പ്രധാന ചര്‍ച്ച. പോലീസ് കസ്റ്റഡിയും അറസ്റ്റും കോടതി കൂട്ടിലെ നില്‍ക്കും ബോബിക്ക് പുതിയ അനുഭവമാണ്. പക്ഷേ കോടതിയിലേക്ക് എത്തുന്ന ബോബിയെ റിമാന്‍ഡ് ചെയ്താല്‍ ഉണ്ടാകാനിടെയുള്ള ജയില്‍ ജീവിതം മുതലാളിക്ക് എങ്ങനെ ആയിരിക്കും എന്നുള്ളതാണ്.
കേരളത്തിലെ ജയിലില്‍ കിടക്കാതിരിക്കാന്‍ കൂടി വേണ്ടിയാണ് അഡ്വ ബി രാമന്‍പിള്ളയെ അഭിഭാഷകനാക്കുന്നത്. ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടുംവൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏതുസമയത്ത് വേണമെങ്കിലും പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്ന തരത്തിലാണ് പോലീസ് നടപടികള്‍ നീക്കുന്നത്.
https://www.facebook.com/Malayalivartha