തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു...അകത്തേക്ക് കയറുന്നതിനിടയിലാണ് 6 പേർക്ക് ജീവൻ നഷ്ടമായത്...
തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ആന്ധ്ര സർക്കാർ ദുരിതബാധിതർക്ക് സാധ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ എന്നിവരും ദുഃഖം രേഖപ്പെടുത്തി.ടിടിഡി ചെയർമാൻ ബിആർ നായിഡുവിന്റെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആറ് മരണമാണ് ഇതുവരം രേഖപ്പെടുത്തിയത്.
ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയിരുന്നതിനാൽ മരിച്ചവരെ തിരിച്ചറിയാൻ കാലതാമസമുണ്ടാകുമെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഇന്നലെ രാത്രി അടിയന്തര യോഗം വിളിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താനും പരിക്കേറ്റവരെ സന്ദർശിക്കാനുമായി മുഖ്യമന്ത്രി ഇന്ന് തിരുപ്പതിയിലെത്തും.തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരണപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയും തെലുങ്കാന മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. '
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേരുടെ ജീവൻ നഷ്‌ടമായ സംഭവം നിർഭാഗ്യകരമാണ്.അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. അധികം വൈകാതെ തന്നെ വിശദമായ റിപോർട്ട് പുറത്തുവിടും. മരണപെട്ടവരിൽ ചിലർ തമിഴ്‌നാട്ടിൽ നിന്നും വന്നതാണെന്നാണ് പ്രാഥമിക വിവരം. ജീവൻ നഷ്ടമായതിൽ ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു'-ചന്ദ്രബാബു നായിഡു പറഞ്ഞു.അതോടൊപ്പം, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെയും അദ്ദേഹം നേരിട്ട് കാണുമെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾക്ക് ജീവൻ നഷ്ടമായതിൽ വേദനിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹിക്കാൻ ശക്തിയുണ്ടാകണമെന്ന് പ്രാർഥിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്' എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha