കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്, സ്‌കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്, സ്‌കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂരില്‍ ദേശീയപാത പാപ്പിനിശേരി വേളാപുരത്തുാണ് സംഭവം. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണു മരിച്ചത്.
കല്യാശേരി ഇ.കെ.നായനാര്‍ മോഡല്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയായിരുന്നു. ഉടന്‍ പാപ്പിനിശ്ശേരി സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. ഇന്ന് രാവിലെ 9.30ന് ആയിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha