അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍; തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ച് ബോബി; കോടതിയില്‍ വിശ്രക്കാന്‍ അനുവദിച്ച് കോടതി
അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച ഉടന്‍ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാല്‍ ബോബി ചെമ്മണ്ണൂരിനോട് കോടതിയില്‍ വിശ്രമിച്ചുകൊള്ളാന്‍ അനുവദിച്ചു.
തനിക്ക് അള്‍സര്‍ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ബോബി ചെമ്മണ്ണൂരിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും.ശേഷം ഏത് ജയിലിലേക്ക് ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോകുമെന്ന് വ്യക്തമായിട്ടില്ല. കാക്കനാടുള്ള എറണാകുളം ജില്ലാ ജയില്‍. നഗരത്തിലെ സബ് ജയില്‍ എന്നിങ്ങനെ രണ്ട് ജയിലുകളിലേക്ക് മാറ്റാനാണ് സാധ്യത.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിരാമിയാണ് ശിക്ഷ വിധിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് രാമപിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്. സംഭവം നടന്ന് ഏറെനാള്‍ക്ക് ശേഷം പരാതിയുമായി എത്തുന്നതില്‍ സംശയം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. അടുത്ത ദിവസം ഇറങ്ങുന്ന സിനിമയുടെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ഇപ്പോള്‍ നല്‍കേണ്ടതുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിഭാഗം ഹാജരാക്കിയ വീഡിയോകള്‍ കാണാന്‍ പോലും കോടതി തയാറായില്ല.
https://www.facebook.com/Malayalivartha