മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേര്‍ത്ത ബീഫ് നല്‍കി; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേര്‍ത്ത ബീഫ് നല്‍കിയ യുവാവിനെതിരെ കേസ്. വടകരയിലാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഫ് കഴിച്ച കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ജനുവരി ആറിന് ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണു നിധീഷ് കഴിച്ചത്. ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് നിധീഷിനോട് പറഞ്ഞിരുന്നുവെന്നാണ് മഹേഷ് പറയുന്നത്. തമാശ പറഞ്ഞതാണെന്നു കരുതി നിധീഷ് ബീഫ് കഴിച്ചു. വീട്ടിലെത്തിയ നിധീഷിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചുവെന്ന് നിധീഷ് തന്നെയാണു പറഞ്ഞതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha