ജാമ്യം നിഷേധിച്ചിട്ടേയുള്ളൂ, ശിക്ഷിച്ചിട്ടില്ല: നാളെ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ബോബി ചെമ്മണൂര്‍
അശ്ലീല പരാമര്‍ശ പരാതിയില്‍ ജാമ്യം നിഷേധിക്കപ്പെട്ട ബോബി ചെമ്മണൂരിനെ കാക്കനാട്ടെ ജില്ലാ ജയിലില്‍ എത്തിച്ചു. 'പ്രഷര്‍ ഡൗണായിരുന്നു. ഇപ്പോള്‍ ഓക്കെയാണ്. വീണ് കാല് പൊട്ടിയിട്ടുണ്ട്. ഞാന്‍ ശരിക്കും ഒന്നും ചെയ്തിട്ടില്ല. ജാമ്യം നിഷേധിച്ചിട്ടേയുള്ളൂ, ശിക്ഷിച്ചിട്ടില്ല. നാളെ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കും', ബോബി ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ട് ജാമ്യം നിഷേധിച്ചതിന് പിന്നാലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് പോലീസ് വാഹനത്തില്‍ ബോബിയെ ജയിലില്‍ എത്തിച്ചത്.
കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലാവും ബോബിയെ താമസിപ്പിക്കുക. ഇവിടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായാണ് സൂചന. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി വെളപ്പായ സതീശനും കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനും നിലവില്‍ കാക്കനാട്ടെ ജില്ലാ ജയിലിലുണ്ട്.
https://www.facebook.com/Malayalivartha