തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയതിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജനുവരി പത്താം തീയതി വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടര്‍. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാലാണ് ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.
ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് കലോത്സവത്തില്‍ തൃശൂര്‍ പാലക്കാടിനെ മറികടന്നത്. 999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്‍തള്ളപ്പെട്ടു.. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ നേടാന്‍ സാധിച്ചുള്ളൂ.
https://www.facebook.com/Malayalivartha