എന്നിട്ടും മുതലാളി അകത്ത്... വമ്പന്‍ വക്കീലന്‍മാരെ ഇറക്കി വാദിച്ചിട്ടും രക്ഷയില്ല; രാവിലെ ചിരിച്ച് കളിച്ച് പോയ ബോബി ചെമ്മണ്ണൂരിന്റെ കളി കാര്യമായി; അവസാനം കോടതിയില്‍ തളര്‍ന്നിരുന്നു
അഡ്വ. രാമന്‍പിള്ളയെപ്പോലെയുള്ള വമ്പന്‍ വക്കീലന്‍മാര്‍ വാദിച്ചിട്ടും ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല. ജാമ്യം ലഭിക്കാതെ ജയിലിലായി. വളരെ വേഗം ജാമ്യം ലഭിക്കുമെന്ന കോണ്‍ഫിഡന്‍സാണ് ബോച്ചേയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ജാമ്യം ലഭിക്കാതായതോടെ ബോച്ചെ തളര്‍ന്നുപോയി.
രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയില്‍ നടന്നത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നല്‍കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വാദിച്ചു.
മുഴുനീളം സമൂഹമാധ്യമങ്ങളില്‍, വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നല്‍കുകയാണെന്നും ആരോപിച്ചു. എന്നാല്‍, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശരീരത്തില്‍ പരിക്കുണ്ടോയന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം മുമ്പ് വീണിരുന്നുവെന്നും അതിന്റെ പരിക്കുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അള്‍സര്‍ രോഗിയാണ് താനെന്നും ബോബി പറഞ്ഞു.
അതേ സമയം ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസ് എടുക്കും. കൃത്യനിര്‍വഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂര്‍ അനുകൂലികള്‍ വാഹനം തടഞ്ഞത്.
കോടതിയില്‍ വെച്ച് ദേഹാസ്യാസ്ഥ്യമുണ്ടായതോടെ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് വേണ്ടി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ അനുകൂലികള്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി.
അവസാനം ഹണി റോസ് നല്‍കിയ ലൈംഗികാതിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളിലായി. റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്.
സമ്മതമില്ലാതെ കടന്നുപിടിക്കുകയും, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നതും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നു. ഒന്നിലധികം തവണ കൈപിടിച്ച് കറക്കി. ദുരുദ്ദേശം വ്യക്തമാകുന്ന രീതിയില്‍ പ്രതി സംസാരിച്ചു. പൊലീസില്‍ പരാതി കൊടുക്കാന്‍ വൈകിയെന്ന വാദം നിലനില്‍ക്കില്ല. അതിനുള്ള കാരണം എന്തെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം അംഗീകരിക്കരുതെന്ന വാദവും അംഗീകരിച്ചു.
ലൈംഗികാതിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില്‍ തിരിച്ചടിയായത് ഹണി റോസ് കോടതിയില്‍ നല്‍കിയ നിര്‍ണായക രഹസ്യമൊഴിയാണ്. കേസില്‍ ഏറ്റവും നിര്‍ണായം ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ്. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാര്‍ഥ പ്രയോഗം ആവര്‍ത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങള്‍ അടക്കമാണ് ഹണി റോസിന്റെ പരാതി.
കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് വിധി കേട്ട ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമര്‍ദ്ദം ഉയര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂര്‍ പ്രതികൂട്ടില്‍ തളര്‍ന്നു ഇരുന്നു. തുടര്‍ന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു. വൈദ്യ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha