ആലപ്പുഴ ചെന്നിത്തലയില്‍ പാടശേഖരത്തിന്റെ മോട്ടോര്‍ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ ചെന്നിത്തലയില്‍ പാടശേഖരത്തിന്റെ മോട്ടോര്‍ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറ് തോണ്ടുതറയില്‍ രാഹുല്‍ (31) ആണ് മരിച്ചത്.
ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിന്റെ മോട്ടോര്‍പുരയിലാണ് തൂങ്ങി മരിച്ച നിലയില്‍ രാഹുലിനെ കണ്ടെത്തിയത്. മാവേലിക്കര എഫ്.സി.ഐ ഗോഡൗണ്‍ ജീവനക്കാരനായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോട്ടോര്‍പുരക്കുള്ളില്‍ രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ആതിര. മക്കള്‍: അതുല്യ, ആദവ്. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha