Widgets Magazine
10
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പണി വരുന്നുണ്ടവറാച്ചാ... ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായോക്കാം- ഗോപി സുന്ദർ


എന്നിട്ടും മുതലാളി അകത്ത്... വമ്പന്‍ വക്കീലന്‍മാരെ ഇറക്കി വാദിച്ചിട്ടും രക്ഷയില്ല; രാവിലെ ചിരിച്ച് കളിച്ച് പോയ ബോബി ചെമ്മണ്ണൂരിന്റെ കളി കാര്യമായി; അവസാനം കോടതിയില്‍ തളര്‍ന്നിരുന്നു


മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാവ ഗായകന് വിട.... ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേര്‍ത്തു നിര്‍ത്തി, സംസ്‌കാരം നാളെ


സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ... രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി ഹണി റോസ്


തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു...അകത്തേക്ക് കയറുന്നതിനിടയിലാണ് 6 പേർക്ക് ജീവൻ നഷ്ടമായത്...

മുകളിലൊരാളുണ്ട്... ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡടച്ച് സമരം, സമ്മേളനം നടത്തിയവര്‍ക്കെതിരെ ഇടപെട്ട് ഹൈക്കോടതി; 17 ഉന്നതര്‍ നേരിട്ട് ഹാജരാകണം

10 JANUARY 2025 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

അശ്ലീല പരാമര്‍ശ കേസില്‍ ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

സങ്കടം അടക്കാനാവാതെ... ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരണത്തിന് കീഴടങ്ങി

റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും....

കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്... ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു....

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ട് വീട്ടില്‍ എത്തിച്ചു... ഉച്ചയ്ക്ക് 12 മണിമുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം

പൊതുജനങ്ങളുടെ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ട് ഹൈക്കോടതി. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ രാഷ്ട്രിയക്കാര്‍ക്ക് ശക്തമായ താക്കീതായി ഹൈക്കോടതിയുടെ അസാധാരണ നീക്കം. റോഡ് കൈയേറിയുള്ള നാലു പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം 17 പേര്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2ന് നേരിട്ട് ഹാജരാകണം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കോടതി വിട്ടില്ല. ഇവരുള്‍പ്പെടെ 19 പേര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കി. ഇതില്‍ 17 പേരാണ് കോടതിയില്‍ ഹാജരാകേണ്ടത്. ഗതാഗതവും കാല്‍നടയാത്രയും തടസപ്പെടുത്തിയുള്ള യോഗങ്ങളെ ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉള്‍പ്പെടെയുള്ളവരാണ് നേരിട്ട് ഹാജരാകേണ്ടത്.

ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പൊലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയെങ്കിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി.

വഞ്ചിയൂരിലെ സി.പി.എം സമ്മേളനം, സി.പി.ഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ധര്‍ണ, തിരുവനന്തപുരം ബാലരാമപുരത്തെ 'ജ്വാല വനിതാ ജംഗ്ഷന്‍' പരിപാടി, കോണ്‍ഗ്രസിന്റെ കൊച്ചി കോര്‍പ്പറേഷന്‍ ധര്‍ണ എന്നിവയുമായി ബന്ധപ്പെട്ട് മരട് സ്വദേശി എന്‍.പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെയടക്കം പ്രാഥമിക വാദംകേട്ട കോടതി, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. വഞ്ചിയൂരിലേത് പ്രതിഷേധ പരിപാടി പോലുമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. കോടതി സമുച്ചയത്തിനും പൊലീസ് സ്റ്റേഷനും സമീപത്തായിരുന്നു സമ്മേളനം.

നേരിട്ട് ഹാജരാകേണ്ടവര്‍ ഇവരാണ്

സി.പി.എം: എം.വി.ഗോവിന്ദന്‍, എം.വിജയകുമാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, വി.കെ.പ്രശാന്ത്

സി.പി.ഐ: ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, ജയചന്ദ്രന്‍ കല്ലിങ്കല്‍ (ജോയിന്റ് കൗണ്‍സില്‍)

കോണ്‍ഗ്രസ്: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എം.എല്‍.എ, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍

പൊലീസ് ഉദ്യോഗസ്ഥര്‍: തിരു. കമ്മിഷണറായിരുന്ന ഐ.ജി ജി. സ്പര്‍ജന്‍കുമാര്‍, കൊച്ചി കമ്മിഷണര്‍ പുട്ട വിമാലാദിത്യ, തിരു. റൂറല്‍ എസ്.പി കിരണ്‍ നാരായണന്‍, സി.ഐമാരായ ഡി. ഗിരിലാല്‍, അനീഷ് ജോയ്, എസ്.എച്ച്.ഒ പ്രജീഷ് ശശി

വഴി തടഞ്ഞുള്ള പരിപാടികള്‍ ഇതൊക്കെയാണ്

1. ഡിസംബര്‍ 5
വഞ്ചിയൂരില്‍ സി.പി.എം പാളയം ഏരിയ സമ്മേളനം. റോഡില്‍ സ്റ്റേജുകെട്ടി ഗതാഗതതടസമുണ്ടാക്കി. എം.വി.ഗോവിന്ദനും എം.എല്‍.എമാരുമടക്കം വേദിയില്‍
2. ഡിസംബര്‍ 10,11
ജോയിന്റ് കൗണ്‍സിലിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ ധര്‍ണ. ഫുട്പാത്തും റോഡിന്റെ പകുതിയും തടസപ്പെടുത്തി. ഉദ്ഘാടകന്‍ ബിനോയ് വിശ്വം
3. ഡിസംബര്‍ 11
കൊച്ചിയിലെ കോണ്‍ഗ്രസ് ധര്‍ണ. നടത്തിയത് ഫുട്പാത്ത് കൈയേറി
4. ജനുവരി മൂന്ന്
ബാലരാമപുരത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ റോഡ് തടഞ്ഞ് 'ജ്വാല വനിതാ ജംഗ്ഷന്‍' പരിപാടി. ഉദ്ഘാടനം റൂറല്‍ എസ്.പി കിരണ്‍ നാരായണന്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അശ്ലീല പരാമര്‍ശ കേസില്‍ ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി  (7 minutes ago)

ഒരു പണി വരുന്നുണ്ടവറാച്ചാ... ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായോക്കാം- ഗോപി സുന്ദർ  (10 minutes ago)

നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ല.. അൽപം വൈകിപ്പോയി.- മാളവിക ജയറാം  (17 minutes ago)

സങ്കടം അടക്കാനാവാതെ... ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരണത്തിന് കീഴടങ്ങി  (2 hours ago)

റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും....  (2 hours ago)

കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്... ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു....  (3 hours ago)

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ട് വീട്ടില്‍ എത്തിച്ചു... ഉച്ചയ്ക്ക് 12 മണിമുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം  (3 hours ago)

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി  (3 hours ago)

ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതം... മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (3 hours ago)

താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്  (4 hours ago)

ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതം... മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (4 hours ago)

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ഹൃദയാഘാതം മൂലം കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം മരിച്ചു  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്...  (4 hours ago)

ശബരിമലയിലെത്തുന്ന ഭക്തര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (5 hours ago)

ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടത്... വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends