കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി...
കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി... 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കാല്‍നൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് തൃശ്ശൂര്‍. തലസ്ഥാനത്ത് നിന്നും സ്‌കൂള്‍ കലോത്സവത്തില്‍ വിജയിച്ച് സ്വര്‍ണക്കപ്പുമായി എത്തിയ തൃശൂര്‍ ടീമിന് ജില്ലയില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജില്ലാ അതിര്‍ത്തിയായ കൊരട്ടിയില്‍ റവന്യു മന്ത്രി കെ.രാജന്‍ സ്വര്‍ണക്കപ്പ് കയ്യിലേന്തി തൃശ്ശൂരിന് സമര്‍പ്പിച്ചു.
ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണ്ണക്കപ്പിനെ വരവേല്‍ക്കുകയുണ്ടായി. ആര്‍പ്പു വിളിച്ച് ചുവടുവെച്ച് കുട്ടികളും അധ്യാപകരും ഒപ്പംകൂടി. 26 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാര്‍ക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വര്‍ണ്ണക്കപ്പില്‍ രണ്ടര പതിറ്റാണ്ടുകാലത്തിന് ശേഷം മുത്തമിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമെന്നും മന്ത്രി കെ.രാജന്‍ .
"
https://www.facebook.com/Malayalivartha