വൈകുണ്ഠ ഏകാദശി ഇന്ന്....
വൈകുണ്ഠ ഏകാദശി ഇന്ന്. സ്വര്‍ഗവാതില്‍ ഏകാദശി എന്നും പുത്രദാ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുപോരുന്നത്.
വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഏകാദശി വിധിയാവണ്ണം അനുഷ്ഠിച്ചാല്‍ സല്‍പുത്രനോ പുത്രിയോ ജനിക്കുമെന്നും, സര്‍വ്വ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശ്വാസമുള്ളത്.
കൃഷ്ണന്‍ കുചേലന്റെ അവല്‍പ്പൊതി സ്വീകരിച്ചു കൊണ്ട് അയാളെ കുബേരനാക്കിയ ദിവസമാണ് എന്നും വിശ്വാസമുണ്ട്. മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്. വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദര്‍ശനം നടത്താന്‍ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം.
ഇഹലോക സുഖവും പരലോക മോക്ഷവും ഫലസിദ്ധിയായി ലഭിക്കുമെന്നാണ് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. സ്വര്‍ഗവാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കില്‍ സ്വര്‍ഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, ദൈവാനുഗ്രഹം, ആപത്തില്‍ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂര്‍ണമായ ഉപവാസം നടത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha