ഒരാളുടെ ജീവന് രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടത്... വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി...
ഒരാളുടെ ജീവന് രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടത്... വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി...
പരോപകാരമെന്ന നിലയിലാണ് അവയവദാനം ചെയ്യുന്നതെന്ന് ദാതാവ് ഉറപ്പിച്ചുപറയുമ്പോള് വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതില്‍ ശുഭാപ്തിവിശ്വാസമാണ് ഉണ്ടാകേണ്ടതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു.
അടിയന്തരമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട 20 വയസ്സുകാരന് രക്തബന്ധമില്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കണമെന്ന് ഉത്തരവിട്ടാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
ഒരാഴ്ചയ്ക്കുള്ളില്‍ എറണാകുളം ജില്ല ഓതറൈസേഷന്‍ സമിതി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കി അവയവമാറ്റനടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലാണ് ഉത്തരവുള്ളത്.
"
https://www.facebook.com/Malayalivartha