താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്
താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ് .
കൈതപ്പൊയില്‍ പാറക്കല്‍ ഇര്‍ഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടം. ഥാര്‍ ജീപ്പ് രണ്ടാം വളവില്‍ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയില്‍ നിന്നും ഇര്‍ഷാദിനേയും ഫാരിസിനേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇര്‍ഷാദിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎയുടെ ചെറിയ പാക്കറ്റ് കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസ് അപകടം നടന്ന സ്ഥലത്തെത്തി വാഹനത്തിനകത്ത് പരിശോധന നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ജീപ്പ് ഉയര്‍ത്തിയായിരുന്നു പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha