മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ട് വീട്ടില്‍ എത്തിച്ചു... ഉച്ചയ്ക്ക് 12 മണിമുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ട് വീട്ടില്‍ എത്തിച്ചു... ഉച്ചയ്ക്ക് 12 മണിമുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 12 മണിമുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.
തുടര്‍ന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തില്‍ നടക്കും. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു വിയോഗം.
അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു ജയചന്ദ്രന്‍. ഇന്നലെ വൈകിട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ദിനനാഥന്‍.
https://www.facebook.com/Malayalivartha