റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും....
റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കുന്നതാണ്. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ റണ്‍വേ അടച്ചിടുകയും ചെയ്യും. ഈ സമയത്തുള്ള വിമാന സര്‍വീസുകളുടെ സമയമാണ് പുനക്രമീകരിച്ചിട്ടുള്ളത്.
പുതിയ സമയക്രമം വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിക്കും. രാവിലെ 8.50 ആണ് അവസാന സര്‍വീസ്. മാര്‍ച്ച് 29 വരെയാണ് റണ്‍വേ നവീകരണമെന്നതിനാല്‍ അതുവരെ ഇതേ നില തുടരുകയും ചെയ്യും. 3374 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്.
ഒരു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണു റണ്‍വേ നവീകരണം ആരംഭിക്കാനൊരുങ്ങുന്നത്. യാത്രക്കാര്‍ക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സര്‍വീസുകളുടെ പുനക്രമീകരണമുള്ളത് .
"
https://www.facebook.com/Malayalivartha