സങ്കടം അടക്കാനാവാതെ... ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരണത്തിന് കീഴടങ്ങി
സങ്കടം അടക്കാനാവാതെ... ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരണത്തിന് കീഴടങ്ങി
തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ 11.29 നാണ് മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha