കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം
കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ 31 നാണ് കോട്ടയം ചന്തക്കടവിലെ ശ്രീലക്ഷ്മണ ജുവലറിയിൽ തട്ടിപ്പ് നടന്നത്. സംഭവത്തിൽ ജുവലറി ഉടമകൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.
ഡിസംബർ 31 ന് വൈകിട്ട് നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീൺ എന്ന് പരിചയപ്പെടുത്തിയ ആൾ കടയിൽ എത്തുന്നത്. തുടർന്നു, വിവാഹ വാർഷികം ആണ് എന്ന് അറിയിക്കുകയും ഭാര്യയ്ക്ക് സ്വർണം സമ്മാനമായി വാങ്ങി നൽകുന്നതിനായി എത്തിയതാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇത് അനുസരിച്ച് സ്വർണ്ണം കാണിക്കുകയും ഇദ്ദേഹം ഇത് സിലക്ട് ചെയ്യുകയും ചെയ്തു. തുടർന്ന്, ഗൂഗിൾ പേ ആയി പണം അയക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, പണം ഗൂഗിൾ പേ ആയി പണം അയക്കാനാവാതെ വന്നതോടെയാണ് അക്കൗണ്ടിലൂടെ പണം അയക്കാൻ തീരുമാനിച്ചത്.
എന്നാൽ, നെറ്റ് വർക്ക് തകരാറിനെ തുടർന്ന് തന്റെ അക്കൗണ്ടിൽ നിന്നും പോയെങ്കിലും ജുവലറിയുടെ അക്കൗണ്ടിൽ കയറിയില്ലെന്ന് പ്രവീൺ കട ഉടമയെ വിശ്വസിപ്പിച്ചു. ഒരു മണിക്കൂറോളം കടയിൽ ചിലവഴിച്ച പ്രവീൺ ആറു മണിയോടെ മടങ്ങുകയും ചെയ്തു. ഇതിനിടെ കട ഉമട ബാങ്കിനെയും പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും വർഷാന്ത്യമായതിനാൽ സെർവർ അപ്‌ഡേഷൻ നടക്കുന്നതിനാണ് 24 മണിക്കൂർ കാത്തിരിക്കാൻ നിർദേശിച്ചു.
എന്നാൽ, 31 ന് രാത്രി ഒൻപത് മണിയോടെ പ്രവീൺ എന്നയാളുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി ജുവലറി ഉടമകൾക്ക് മനസിലായത്. തുടർന്ന് ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പുകാരന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha