എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു...
വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തില്‍ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും കുറിഞ്ഞാലിയോട് സ്വദേശിയുമായ നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു.
താന്‍ ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞെങ്കിലും തമാശയാകുമെന്ന് കരുതി നിധീഷ് ബീഫ് കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിധീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിധീഷിന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിൽ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി കഴിക്കുകയായിരുന്നു.
പിറ്റേദിവസം രാവില വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടുകയായിരുന്നു. ജനുവരി ആറിന് ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണു നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തിട്ടുണ്ടെന്ന് നിധീഷിനോട് പറഞ്ഞിരുന്നുവെന്നാണ് മഹേഷ് പറയുന്നത്.
https://www.facebook.com/Malayalivartha