പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണം; മാനാഭിമാനം എല്ലാവർക്കും ഉള്ളതല്ലേ ? ബോബി ചെമ്മണ്ണൂരിനെ തൊലിയുരിച്ച് ഹൈക്കോടതി
ബോബി ചെമ്മണ്ണൂരിൻറ്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരും . പൊതുഇടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് കോടതി പറഞ്ഞു. മാനാഭിമാനം എല്ലാവർക്കും ഉള്ളതല്ലേ എന്ന് കോടതി ചോദിച്ചു. മജിസ്‌ട്രറ്റ് കോടതി രേഖകൾ എല്ലാം പരിശോധിച്ചില്ല എന്നും കോടതി വ്യക്തമാക്കി. അടിയന്തരമായി ഹർജി കേൾക്കേണ്ട സാഹചര്യം എന്തെന്നും കോടതി ചോദിച്ചു.
പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു . തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്നു ബോബിയുടെ വക്കീൽ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
കേസില്‍ നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി പറഞ്ഞു. സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha