കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോൾ അപകടം; തിരുവനന്തപുരത്ത് രണ്ടാംക്ലാസ് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോൾ അപകടം. തിരുവനന്തപുരത്ത് രണ്ടാംക്ലാസ് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം . തിരുവനന്തപുരം മടവൂർ ചാലിലായിരുന്നു സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടമുണ്ടായത് . ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങി.
കട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടമുണ്ടായത് . വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി മുന്നോട്ടു നടന്ന കുട്ടി കാല്‍ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
https://www.facebook.com/Malayalivartha