ജനുവരി 17 ന് നിർണായക ദിനം; സർക്കാരിനോടുള്ള പുതിയ ഗവർണറുടെ നിലപാട് എന്താണ് കാര്യത്തിൽ ഒരു വ്യക്തത; 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും
ജനുവരി 17 ന് നിർണായക ദിനമാണ് . സർക്കാരിനോടുള്ള പുതിയ ഗവർണറുടെ നിലപാട് എന്താണ് കാര്യത്തിൽ ഒരു വ്യക്തത 17 ന് ഉണ്ടാകും. 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.രാജ്ഭവനിൽ തന്നെ സന്ദർശിച്ച ചീഫ് സെക്രട്ടറിയോട് ഗവർണർ നിലപാട് അറിയിച്ചു .
ഇതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ പിണറായിയുടെ നയപ്രഖ്യാപനം വായിക്കാൻ പുതിയ ഗവർണറെ സംസ്ഥാന ഭരണകൂടം കണ്ടെത്തേണ്ടി വരുംകേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ സർക്കാർ എഴുതിയിരിക്കുന്ന ഒരക്ഷരവും പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കില്ല എന്ന് തന്നെയാണ് മനസിലാക്കാൻ സാധിക്കുന്നത് .
നയപ്രഖ്യാപനത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങളുണ്ട് . കേരളത്തിന് സാമ്പത്തിക സഹായം നൽകുന്നതിലും വായ്പാ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും കൃത്യമായ വിമർശനങ്ങളാണ് നയപ്രഖ്യാപനത്തി
ലുള്ളത്. വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായം നൽകാതെ യേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന രാഷ്ട്രീയ ആരോപണവും കേരള സർക്കാർ ഉന്നയിക്കുന്നു . വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ തോന്നാത്ത അലിവ് മറ്റേത് കാര്യത്തിൽ തോന്നും എന്ന ചോദ്യവും സർക്കാർ ഉന്നയിക്കുന്നു .വയനാട് ദുരന്തത്തിൽ കേരളത്തിന്റെ വികാരങ്ങൾ തകർത്തതിനെതിരെ രൂക്ഷമായ പ്രതീകരണമാണ് നയപ്രഖ്യാപനത്തിലുള്ളത്.
അഡീ.ചീഫ് സെക്രട്ടറി എ ജയതിലകാണ് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയത്. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. മയത്തിൽ മാത്രമാണ് ആദ്യ കരടിൽ കേന്ദ്രവിമർശനം ഉണ്ടായിരുന്നത്. ഇതിന്റെ കാഠിന്യം മന്ത്രിസഭായോഗം വർധിപ്പിക്കുകയായിരുന്നു.പുതിയ ഗവർണറാകുമ്പോൾ വിമർശനം കടുപ്പത്തിൽ ഇരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞത്.
ഇപ്പോൾ ഗോവയിലുള്ള ഗവർണർ 13 ന് മടങ്ങി വന്നാലുടൻ നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിലെത്തും. ഇനി ഗവർണർക്ക് മുന്നിൽ ചില വഴികളുണ്ട്. തനിക്ക് ഹിതകരല്ലാത്ത വിമർശനങ്ങൾ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാം.എന്നാൽ സർക്കാർ ഇത് ഒഴിവാക്കണമെന്നില്ല. കാരണം അത് സർക്കാരിന്റെ നയം മാത്രമാണ്. ഇനി ഗവർണർ വിയോജിക്കുന്ന ഭാഗങ്ങൾ അദ്ദേഹത്തിന് വായിക്കാതെ വിടാം. ബാക്കി ഭാഗം വായിച്ചാലും നയപ്രഖ്യാപനമായി എന്നതാണ് സത്യം.
https://www.facebook.com/Malayalivartha