അന്ന് 500 രൂപ കൊടുത്ത് ആഗ്രഹം സഫലമാക്കി: ഇന്ന് എന്താണ് ജയില്‍ ജീവിതം എന്ന് അനുഭവിച്ച് അറിയുന്നു
അശ്ലീല പരാമര്‍ശ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുറിയില്‍ വെച്ച് ജാമ്യം തള്ളിയത് അറിഞ്ഞ് തല കറങ്ങിയ ബോബി ചെമ്മണ്ണൂര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയില്‍ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിച്ചയാളായിരുന്നുവെന്ന് കേട്ടാല്‍ വിശ്വാസിക്കാനാവില്ല. എന്നാല്‍ ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍പ്പുള്ളിയായി ജീവിച്ച സമയത്തെ ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി വൈറലായിരിക്കുകയാണ്.
2018 ല്‍ തെലങ്കാനയുടെ ഫീല്‍ ദി ടൂറിസം പദ്ധതിയുടെ ഭാഗാമായാണ് സംഗറെഡി ഹെറിറ്റേജ് ജയിലില്‍ കഴിയാന്‍ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചത്. 500 രൂപ ഫീസ് അടച്ചാണ് അന്ന് ബോബി ചെമ്മണ്ണൂര്‍ ഫീല്‍ ദി ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായത്.
സാധാരണ തടവുകാരെ പോലെ വേഷം ധരിച്ച്, അവര്‍ കഴിക്കുന്ന ഭക്ഷണവും കഴിച്ച്, തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ജോലിയും ചെയ്താണ് ബോബി ചെമ്മണ്ണൂര്‍ ഈ ആഗ്രഹം നിറവേറ്റിയത്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് പിന്നിലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.
പക്ഷേ അന്ന് കാശ് കൊടുത്ത് ജയില്‍ ജീവിതം ആസ്വദിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ശരിക്കും ജയിലില്‍ എത്തിയിരിക്കുകയാണ്. ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാല് ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരെ നടത്തിയത് ലൈംഗിക ചുവയോടെയുള്ള ദ്വയാര്‍ത്ഥ പ്രയോഗം തന്നെയെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ല. ബോബി ചെമ്മണ്ണൂര്‍ സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചു. നേരത്തെ അറസ്റ്റിലായപ്പോഴും കോടതിയിലേക്ക് കൊണ്ടുപോയപ്പോഴും ഇതേ നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha