സ്‌കൂളിലേക്ക് പോകുന്നതിനിടെ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
സ്‌കൂളിലേക്ക് പോകുന്നതിനിടെ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. മാടായി ഗേള്‍സ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ശ്രീനന്ദയാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, ഗുജറാത്തിലെ അഹ്മദാബാദില്‍ എട്ട് വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ രാവിലെ പതിവുപോലെ സ്‌കൂളിലെത്തിയ മൂന്നാം ക്ലാസുകാരി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടെ വരാന്തയില്‍ കുഴഞ്ഞവീഴുകയായിരുന്നു.
കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് പ്രിന്‍സിപ്പല്‍ ശര്‍മിഷ്ഠ സിന്‍ഹ പറഞ്ഞു.
https://www.facebook.com/Malayalivartha