സങ്കടക്കാഴ്ചയായി...യാത്രക്കാരുമായി ബസ് ഓടിച്ചു പോകവേ പെട്ടെന്ന് ഡ്രൈവറിന് തലകറക്കം.... ഉടന്‍ ബസ് ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തിയതും സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു, ഒടുവില്‍ ...
സങ്കടക്കാഴ്ചയായി...യാത്രക്കാരുമായി ബസ് ഓടിച്ചു പോകവേ പെട്ടെന്ന് ഡ്രൈവറിന് തലകറക്കം.... ഉടന്‍ ബസ് ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തിയതും സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു, ഒടുവില്‍ ...
അബ്ദുള്‍ഖാദര്‍ ആ ബസില്‍ ഇരിക്കുന്ന ഓരോ മനുഷ്യന്റെയും ജീവനെക്കുറിച്ചായിരുന്നു പെട്ടെന്ന് ഓര്‍ത്തത്. നിമിഷങ്ങള്‍കൊണ്ട് സമനില വീണ്ടെടുത്ത് ബസിന്റെ വേഗം കുറച്ചു. ഒരുവശത്തേക്ക് ഒതുക്കിനിര്‍ത്തിയ അടുത്തനിമിഷം അയാള്‍ സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു.
ആത്മധൈര്യംകൊണ്ട് ഒപ്പമുള്ളവരുടെ പ്രാണന്‍ രക്ഷിച്ച ആ ഡ്രൈവര്‍, പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ അബ്ദുള്‍ഖാദര്‍ (45) മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍വെച്ച് മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കോട്ടയ്ക്കലിനടുത്ത് കൊളത്തൂപറമ്പില്‍വെച്ചാണ് സംഭവം.
മഞ്ചേരിയില്‍ നിന്ന് തിരൂരിലേക്കു പോകുകയായിരുന്നു അബ്ദുള്‍ഖാദര്‍ ഓടിച്ച 'ടി.പി. ബ്രദേഴ്‌സ്' ബസ്. സീറ്റുനിറയെ യാത്രക്കാര്‍. ബസ് കുറച്ചുകൂടി മുന്‍പോട്ടുപോയിരുന്നെങ്കില്‍ അപകടമേഖലയായ പുത്തൂര്‍ പാറക്കോരി വളവിലെത്തും. അക്കാര്യവും നന്നായി അറിയുന്ന അബ്ദുള്‍ഖാദര്‍ വളരെ പണിപ്പെട്ടാണ് ബസ് വശത്തേക്കുമാറ്റി ഹാന്‍ഡ്‌ബ്രേക്കിട്ടു നിര്‍ത്തിയത്. അപ്പോള്‍ത്തന്നെ സ്റ്റിയറിങ്ങിനുമുകളിലേക്ക് തളര്‍ന്നുവീണ അദ്ദേഹത്തെ കണ്ടക്ടറും ബസ് യാത്രക്കാരും ചേര്‍ന്ന് ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി
ഭാര്യ: സാബിറ. മക്കള്‍: ഷബീബ, അര്‍ഷദ്, ഷിയാസ്. മരുമകന്‍: ഇഷാമുല്‍ ഹഖ്.
https://www.facebook.com/Malayalivartha