Widgets Magazine
12
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് രാഹുല്‍ ഈശ്വര്‍


അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍...


പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു! രാഹുൽ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി ഹണി റോസ്


എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്; സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് തന്നെ അനുഗ്രഹിച്ചുവെന്ന് മകൻ:- മരിച്ച ഗോപൻ കിടപ്പ് രോഗി ആയിരുന്നെന്ന് അയൽവാസി...


എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ തള്ളി....

എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്; സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് തന്നെ അനുഗ്രഹിച്ചുവെന്ന് മകൻ:- മരിച്ച ഗോപൻ കിടപ്പ് രോഗി ആയിരുന്നെന്ന് അയൽവാസി...

11 JANUARY 2025 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

13ാം വയസ്സ് മുതല്‍ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച് വലയിലാക്കി; 16ാം വയസ്സില്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു; ഈ ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ആയുധമാക്കി

ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ച സംഭവം: കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് ചെന്നിത്തല

മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് പൊള്ളലേറ്റു

പതിനെട്ടുകാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍

ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

നെയ്യാറ്റിൻകരയിൽ വൃദ്ധൻ്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്. വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പൊലീസ് നീക്കം.

പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ കുടുംബം രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തി എന്ന് വ്യക്തമാക്കി ഗോപന്റെ മകന്‍ രംഗത്തെത്തി. ഇതിന് ശേഷം സ്ലാബിട്ട് മൂടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്. മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും മകന്‍ പറഞ്ഞു.

ബന്ധുജനങ്ങളില്‍ 'സമാധി'ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന്‍ പറഞ്ഞു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന്‍ പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടുവന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന്‍ പറഞ്ഞു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നതെന്നും മകന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടറുടെ തീരുമാനം ഇന്നറിയാം. തുടര്‍നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ച് കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം. സംഭവത്തിൽ ഗോപന്റെ മകനായ രാജസേനൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്...

അച്ഛൻ സമാധിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് മകൻ പറയുന്നത്. 'അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ അച്ഛൻ പത്മപീഠക്കല്ലും മറ്റ് സാധനങ്ങളും ഓർഡർ ചെയ്ത് വരുത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് സമാധിയാകാനായി അച്ഛൻ പത്മപീഠകല്ലിൽ ഇരുന്നത്. പത്മാസനത്തിൽ ഇരുന്ന് അച്ഛൻ എന്നെ അനുഗ്രഹിച്ചു. തുടർന്ന് അച്ഛൻ പ്രാണായാമം ചെയ്ത് കുംഭത്തിൽ ലയിച്ചു. അത് ആരും കാണാൻ പാടില്ല. ഞാൻ ചെയ്തത് തെറ്റല്ല. എനിക്ക് പൂർണവിശ്വാസമുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കാണ് അച്ഛൻ സമാധിയായത്.അതിനുശേഷം ഞാനും ചേട്ടനുമാണ് ബാക്കി കർമങ്ങൾ നടത്തിയത്. ഇനിയാണ് അടുത്തുളള ക്ഷേത്രത്തിന്റെ വളർച്ച ഉണ്ടാകാൻ പോകുന്നത്'- രാജസേനൻ പറയുന്നു.

2016ലാണ് ഗോപൻ വീടിനോട് ചേർന്ന് ഒരു ക്ഷേത്രം നിർമിച്ചത്. ആദ്യ രണ്ടുവർഷങ്ങളിൽ ക്ഷേത്രത്തിൽ ചടങ്ങുകൾ കൃത്യമായി നടന്നിരുന്നു. എന്നാൽ അടുത്തിടെയായി ക്ഷേത്രത്തിലെ ചടങ്ങുകൾ രാത്രി സമയങ്ങളിലാണ് നടന്നിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും മരണകാരണത്തിൽ വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്.

ഈ ക്ഷേത്രത്തിന്‍റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു. രാവിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് സമാധിയായെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു അച്ഛനെ അവര്‍ക്ക് വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നിങ്ങള്‍ ആരെയും അറിയിക്കാതെ ഇത് ചെയ്തെന്നും അകത്താക്കി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മകൻ ആരോപിച്ചു.

അതിനിടെ മരിച്ച ഗോപൻ കിടപ്പ് രോഗി ആയിരുന്നെന്ന് അയൽവാസി പറയുന്നു. കിടക്കയിൽ മൂത്രമൊഴിക്കുന്നതിനു മകൻ രാജസേനൻ വഴക്ക് പറഞ്ഞിരുന്നതെയും അയൽവാസി അപറയുന്നു. പാതിരാത്രിയാണ് ആ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്നതെന്നും നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നെയ്യാറ്റിൻകരയിലെ സമാധിയിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. അർത്ഥ രാത്രി ആഭിചാരകർമ്മങ്ങൾ ചെയ്യുമായിരുന്നു. മോഷണ കേസിൽ രാജസേനനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അയൽവാസി പറഞ്ഞു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13ാം വയസ്സ് മുതല്‍ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച് വലയിലാക്കി; 16ാം വയസ്സില്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു; ഈ ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീ  (2 hours ago)

ജോലിക്ക് പോകാൻ തയ്യാറെടുക്കവേ ശാരീരിക അസ്വസ്ഥത, ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (2 hours ago)

വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ച സംഭവം: കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് ചെന്നിത്തല  (3 hours ago)

മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് പൊള്ളലേറ്റു  (3 hours ago)

പതിനെട്ടുകാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍  (3 hours ago)

കായികതാരത്തെ പീഡിപ്പിച്ച കേസ്: കേസില്‍ 15 പേര്‍ കൂടി പിടിയിലായി; ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ അപകടം: റിസര്‍വോയറിലേക്ക് വീണത് 7 ആണ്‍കുട്ടികള്‍  (5 hours ago)

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു  (6 hours ago)

ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു  (6 hours ago)

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണം കെട്ടിച്ചമച്ചത്  (7 hours ago)

മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായം; പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

മാമിയെ കാണാതായ ശേഷം പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്...  (7 hours ago)

ഗുജറാത്തിന്റെ തലവര മാറ്റിയെഴുതിയ മലയാളി; വർഗീസ്‌ കുര്യൻ....  (7 hours ago)

കടുത്ത മാനസിക സമ്മര്‍ദം, ആത്മഹത്യയിലേക്ക് തള്ളിയിടുന്ന പ്രവൃത്തികള്‍: ബോബി ചെമ്മണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്  (7 hours ago)

Malayali Vartha Recommends