Widgets Magazine
12
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് രാഹുല്‍ ഈശ്വര്‍


അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍...


പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു! രാഹുൽ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി ഹണി റോസ്


എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്; സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് തന്നെ അനുഗ്രഹിച്ചുവെന്ന് മകൻ:- മരിച്ച ഗോപൻ കിടപ്പ് രോഗി ആയിരുന്നെന്ന് അയൽവാസി...


എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ തള്ളി....

ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ച സംഭവം: കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് ചെന്നിത്തല

11 JANUARY 2025 10:38 PM IST
മലയാളി വാര്‍ത്ത

ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണു പത്തനംതിട്ടയില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ കേസില്‍ അറുപതില്‍പരം പ്രതികള്‍ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് നിരാശാജനകമാണ്. നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്കും ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനായി സ്‌കൂളുകളില്‍ ബോധവല്‍കരണം നടത്തണം. കൗണ്‍സിലര്‍മാരുടെയും ചൈല്‍ഡ് ഹെല്‍പ് ലൈന്റെയും സേവനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന സംഭാഷണം നടത്താനുള്ള അവസരം എല്ലായ്പോഴും ഉണ്ടാകണം. കുട്ടികള്‍ക്കു മാത്രമല്ല, മാതാപിതാക്കള്‍ക്കും കൂടി നല്‍കുന്ന ബോധവല്‍കരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13ാം വയസ്സ് മുതല്‍ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച് വലയിലാക്കി; 16ാം വയസ്സില്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു; ഈ ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീ  (2 hours ago)

ജോലിക്ക് പോകാൻ തയ്യാറെടുക്കവേ ശാരീരിക അസ്വസ്ഥത, ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (2 hours ago)

വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ച സംഭവം: കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് ചെന്നിത്തല  (3 hours ago)

മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് പൊള്ളലേറ്റു  (3 hours ago)

പതിനെട്ടുകാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍  (4 hours ago)

കായികതാരത്തെ പീഡിപ്പിച്ച കേസ്: കേസില്‍ 15 പേര്‍ കൂടി പിടിയിലായി; ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ അപകടം: റിസര്‍വോയറിലേക്ക് വീണത് 7 ആണ്‍കുട്ടികള്‍  (5 hours ago)

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു  (6 hours ago)

ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു  (7 hours ago)

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണം കെട്ടിച്ചമച്ചത്  (7 hours ago)

മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായം; പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

മാമിയെ കാണാതായ ശേഷം പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്...  (7 hours ago)

ഗുജറാത്തിന്റെ തലവര മാറ്റിയെഴുതിയ മലയാളി; വർഗീസ്‌ കുര്യൻ....  (7 hours ago)

കടുത്ത മാനസിക സമ്മര്‍ദം, ആത്മഹത്യയിലേക്ക് തള്ളിയിടുന്ന പ്രവൃത്തികള്‍: ബോബി ചെമ്മണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്  (8 hours ago)

Malayali Vartha Recommends