വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവ... ജനവാസമേഖലയിലെത്തിയ കടുവ ആടിനെ കൊന്നു,കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു
വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവ... ജനവാസമേഖലയിലെത്തിയ കടുവ ആടിനെ കൊന്നു,കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു
അമരക്കുനിയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അമരക്കുനിക്കും ദേവര്‍ഗദ്ദക്കും സമീപം കൂട്ടില്‍കെട്ടിയ ആടിനെയാണ് കടുവ കൊന്നത്. നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ ആക്രമിച്ചത്.
അമരക്കുനിയിലെ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടാനായി സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍.ആര്‍.ടി. സംഘം ഞായറാഴ്ച രാവിലെ എത്തിയതോടെയാണ് കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം ഊര്‍ജിതമായത്. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിച്ചത്. എല്ലാസജ്ജീകരണങ്ങളും ഒരുക്കിയിരുന്നെങ്കിലും പകല്‍ കടുവയെ കാണാത്തതിനാല്‍ മയക്കുവെടിവെക്കാനായില്ല.
കടുവയ്ക്കായുള്ള തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് കുങ്കിയാനകളായ വിക്രമിനേയും കോന്നി സുരേന്ദ്രനേയും സ്ഥലത്തെത്തിച്ചു. തിങ്കളാഴ്ച മാനന്തവാടിയിലെ ആര്‍.ആര്‍.ടി. സംഘമുള്‍പ്പെടെ വിദഗ്ധരായ കൂടുതല്‍ ജീവനക്കാര്‍ കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കുചേരുകയും ചെയ്യും.
"
https://www.facebook.com/Malayalivartha