തൃശൂരില്‍ പാറമടയില്‍ ചാടിയ ആള്‍ മരിച്ചു.. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടെടുത്തു
തൃശൂരില്‍ പാറമടയില്‍ ചാടിയ ആള്‍ മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം നടന്നത്. കൊറ്റനല്ലൂര്‍ സ്വദേശിയായ നാട്ടേക്കാടന്‍ ജോഷി (48) ആണ് മരണപ്പെട്ടത്.
ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും ആളൂര്‍ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha