അയ്യപ്പദര്‍ശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു....
അയ്യപ്പദര്‍ശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ. ആശുപത്രിയിലെത്തി ച്ചെങ്കിലും 7.55 ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.
അതേസമയം താമരശ്ശേരി ചുരം വ്യൂ പോയന്റില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
സംരക്ഷണ ഭിത്തിയില്‍ തടഞ്ഞു നിന്നതിനാലാണ് ബസ് കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
" f
https://www.facebook.com/Malayalivartha